ആറളം ഫാമില്‍ ഭൂമി ൈകയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കേളകം: ആറളം ഫാമില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമി ൈകയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മേഖലയിലെ 100 ഏക്കറോളം ഭൂമിയെങ്കിലും ഇപ്പോള്‍ ൈകയേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. വിവിധ കാലഘട്ടങ്ങളിലായി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയാണ് ഇപ്പോള്‍ ൈകയേറ്റക്കാര്‍ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. പതിച്ചുകിട്ടിയ ഭൂമി വാസയോഗ്യമല്ലെന്ന് കാണിച്ചും പകരം ഭൂമിക്കായും വര്‍ങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടുമില്ല. അര്‍ഹതയുണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും വാസയോഗ്യമല്ലാത്ത ഭൂമി ഉപേക്ഷിച്ച്‌ ൈകയേറ്റക്കാരെപ്പോലെ കഴിയുകയാണ്. മേഖലയില്‍ ഒരേക്കര്‍ ഭൂമിവീതം പട്ടയം ലഭിച്ച 3304 ആദിവാസി കുടുംബങ്ങളില്‍ 1600-ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫാമില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭൂമി ലഭിച്ച കുടുംബങ്ങളെയെല്ലാം ഫാമില്‍ സ്ഥിരതാമസക്കാരാക്കിമാറ്റാന്‍ ശ്രമം നടക്കുന്നില്ല. ഫാമില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമായിട്ടാണ് വിവിധ ആദിവാസി സംഘടനകള്‍ ൈകയേറ്റത്തെ കാണുന്നത്. ൈകയേറ്റക്കാര്‍ക്ക് രാഷ്ട്രീയ നേതൃത്വത്തി​െൻറ പിന്തുണയും ലഭിക്കുന്നതിനാല്‍ വകുപ്പുതല നടപടികള്‍ക്ക് ജില്ല ഭരണകൂടം മടിച്ചുനില്‍ക്കുന്നതായും പരാതിയുണ്ട്. പുനരധിവാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ താൽപര്യം ആദിവാസി സംഘടനകള്‍ക്ക് മേഖലയില്‍ ൈകയേറ്റക്കാരെ നിറച്ച്‌ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിലാണ്. ഫാം 13ാം ബ്ലോക്കില്‍ മാസങ്ങള്‍ക്കുമുമ്പ് ഒരു ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ 20 ഏക്കറിലധികം ഭൂമിയാണ് ൈകയേറി കുടിൽ കെട്ടിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആദിവാസികള്‍ക്ക് ഒരേക്കർ വീതം പട്ടയം നല്‍കിയ ഭൂമിയാണിത്. ഇതിനുപിന്നാലെ മറ്റ് ആദിവാസി സംഘടനകളും വന്‍തോതില്‍ ൈകയേറ്റം നടത്തി. കശുവണ്ടി സീസണില്‍ പലഭാഗങ്ങളില്‍നിന്നും ആളുകളെയെത്തിച്ച്‌ കുടില്‍കെട്ടി താമസമാക്കിയവര്‍ ഏറെയാണ്. പട്ടയം നല്‍കിയ ഭൂമിയായതിനാല്‍ ൈകയേറ്റക്കാരെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കേണ്ടെന്ന നിലപാടിലാണ് ജില്ല ഭരണകൂടവും ആദിവാസി പുനരധിവാസ മിഷനും. ഫാമില്‍ സ്ഥിരതാമസമാക്കിയ 1600-ഓളം കുടുംബങ്ങളുടെ വീടുനിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. മറ്റുള്ളവരുടെ വീടുനിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. ഭൂമി ലഭിച്ചവരില്‍ നൂറു കണക്കിനുപേര്‍ ഇതുവരെ പട്ടയം കൈപ്പറ്റുകയോ തങ്ങളുടെ ഭൂമിയില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ല. ചിലര്‍ കശുവണ്ടി സീസണില്‍ വിരുന്നുകാരെപ്പോലെയാണ് ഫാമിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.