ഖുർആൻ സ്​റ്റഡി സെൻറർ സമ്മാനദാനവും പുതിയ ബാച്ച്‌ ഉദ്ഘാടനവും

തലശ്ശേരി: ഖുർആൻ സ്റ്റഡി സ​െൻറർ ജില്ലയിലെ പഠിതാക്കൾക്കായി നടത്തിയ പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഗോപാൽപേട്ട തണൽ ഖുർആൻ സ്റ്റഡി സ​െൻററിലെ ടി.സി. മുബീനക്ക് ജില്ല രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റർ ഉപഹാരം സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളായ സാജിദ ബഷീർ, നുസ്റത്ത് ബാനു എന്നിവരും അധ്യാപികയായ സമീറ ഫിറോസും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പുരുഷന്മാർക്കായി തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ സൈദാർപള്ളി സ​െൻററിൽ നടത്തുന്ന ഖുർആൻ പഠന ബാച്ചി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോഓഡിനേറ്റർ എൻ.കെ. അർഷാദ്, എം. മുഹമ്മദലി, കെ. അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു. ടി.സി. അമീർ അധ്യക്ഷത വഹിച്ചു. സലാം പുഷ്പഗിരി ഗാനം ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.