വാടക ഗർഭധാരണം: അനുമതി ഒരുവർഷത്തിനുള്ളിൽ ലഭ്യമാക്കണമെന്ന്​ പാർലമെൻററി സമിതി

വാടക ഗർഭധാരണം: അനുമതി ഒരുവർഷത്തിനുള്ളിൽ ലഭ്യമാക്കണമെന്ന് പാർലമ​െൻററി സമിതി ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് അനുമതി ലഭിക്കണമെങ്കിൽ വിവാഹിതരായി ദമ്പതികൾ അഞ്ചുവർഷം കാത്തിരിക്കണമെന്ന നിയമം വൈകി വിവാഹിതരായവരെ പ്രതികൂലമായി ബാധിക്കുമെന്ന് പാർലമ​െൻററി കമ്മിറ്റി. ഇത് പ്രത്യുൽപാദന അവകാശത്തിനുള്ള ലംഘനവും ഏകപക്ഷീയമായ നിയമവുമാണെന്നും വാടക ഗർഭധാരണ (നിയന്ത്രണ) ബിൽ പരിശോധിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തി. വാടക ഗർഭധാരണത്തിനുള്ള അനുമതി ഒരു വർഷത്തിനുള്ളിൽതന്നെ ലഭ്യമാക്കണമെന്ന് സമിതി നിർദേശിച്ചു. ജന്മനാ ഗർഭപാത്രമില്ലാത്തവരുണ്ട്. അർബുദം കാരണവും ഗർഭപാത്രം നഷ്ടപ്പെടാം. ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം സ്വീകരിക്കാവുന്നതാണ്. 12 മാസം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണമുണ്ടാവുന്നില്ലെങ്കിൽ വന്ധ്യതയായി കണക്കാക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. കഴിഞ്ഞവർഷമാണ് പാർലമ​െൻറ് വാടകഗർഭധാരണനിയമം പാസാക്കിയത്. ഇത് പിന്നീട് പാർലമ​െൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.