സമരധാരകൾക്ക്​ അഗ്​നിപകർന്ന വിജ്ഞാനദായിനി ദേശീയ വിദ്യാലയം

കാസർകോട്: ഇന്നത്തെ ജില്ലയിലും അന്നത്തെ കാസർകോട് താലൂക്കിലും സ്വാതന്ത്ര്യ സമരത്തിന് അഗ്നിപടർത്തിയ ദീപശിഖയാണ് അജാനൂർ ബെള്ളിക്കോത്തെ വിജ്ഞാനദായിനി ദേശീയ വിദ്യാലയം. വടക്കേമലബാറിലെ ഗ്രാമങ്ങളിലേക്ക് ബ്രിട്ടീഷ് വിരുദ്ധ തീപ്പന്തങ്ങൾക്ക് അഗ്നിപടർത്തിയ ദീപശിഖയാണ് ഇൗവിദ്യാലയവും അതിനു മുറ്റത്ത് ഇന്നും കാണുന്ന അരയാൽതറയും. കെ. മാധവൻ, എ.സി. കണ്ണൻനായൻ, വിദ്വാൻ പി. കേളുനായർ, കെ.എ. കേരളീയൻ, ഗാന്ധി കൃഷ്ണൻനായർ, വണ്ണാൻ അമ്പു തുടങ്ങി ദേശീയ പ്രസ്ഥാനത്തി​െൻറ നേതാക്കളുടെ പോരി​െൻറ പാഠശാലയായിരുന്നു. ഇവർ പഠിച്ചിരുന്നതും ഇൗ സ്കൂളിൽതന്നെ. ദേശീയ പ്രസ്ഥാന സന്ദേശം പ്രചരിപ്പിക്കാൻ 1921ൽ സ്ഥാപിച്ച വായനശാലയാണ് 1926ൽ വിജ്ഞാനദായിനി ദേശീയ സ്കൂൾ ആയി മാറിയത്. സവർണജാതിക്കാരായ ഏച്ചിക്കാനക്കാരുടെ കാരണവരാണ് ഉദ്ഘാടനം ചെയ്തത്. ഉന്നതജാതിക്കാരുടെ ഇൗറ്റില്ലമായ അജാനൂർ ബെള്ളിക്കോത്ത് ജാതിക്കെതിരെയുള്ള സമരംകൂടിയായിരുന്നു വിജ്ഞാനദായിനി സ്കൂൾ. ഹരിജൻകുട്ടികൾ പ്രവേശനം നൽകിയാണ് പോരാട്ടം ആരംഭിച്ചത്. കലയും സാഹിത്യവും നാടകവും ദേശീയ പ്രസ്ഥാനത്തി​െൻറ പോരാട്ടഭൂമിയിലേക്ക് കടന്നുവന്നത് അരങ്ങത്തേക്ക് ദേശീയ വിദ്യാലയം വഴിയാണ്. കാസർകോട് സ്വദേശിയായ ഉമേശ് റാവു, ചെറുവത്തൂരിലെ സി.പി. കൃഷ്ണൻ നായർ, നീലേശ്വരത്തുള്ള ടി.എസ്. തിരുമുമ്പ് എന്നിവർ വിജ്ഞാനദായിനിയിൽനിന്ന് സമരജ്വാല ഏറ്റെടുത്ത് കാസർകോട് താലൂക്ക് മുഴുവൻ പടർത്തി. എ.സി. കണ്ണൻ നായരുടെ 'ശക്തി ' മാസികക്ക് തുടക്കംകുറിച്ചതും ഇവിടെനിന്നായിരുന്നു. രസിക ശിരോമണി കോമൻനായർ, മഹാകവി കുട്ടമത്ത് എന്നിവരുടെ ദേശീയബോധം ഉണർത്തിയ നാടകങ്ങളായിരുന്നു വിജ്ഞാനദായിനി സ്കൂളി​െൻറ അരങ്ങിലെത്തിയത്. വൈക്കം സത്യഗ്രത്തിൽ കാസർകോട് താലൂക്കി​െൻറ മുദ്രപതിഞ്ഞത് അജാനൂരിൽ നിന്നായിരുന്നു. എ.സി. കണ്ണൻനായർ സത്യഗ്രഹത്തിലേക്ക് രണ്ടു രൂപ സംഭാവന നൽകിയത് മലബാറി​െൻറ ചരിത്രത്തിൽ ഇടംനേടി. കണ്ണൻ നായരുടെ നേതൃത്വത്തിൽ ആദ്യമായി ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടിയത് കാസർകോട് താലൂക്കിൽ ബെള്ളിക്കോത്താണ്. യങ് ഇന്ത്യ ആദ്യമായി എത്തിയത് വിജ്ഞാനദായിനിയിലായിരുന്നു. വടക്കേ മലബാർ ജില്ല കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറ് എ.സി. കണ്ണൻനായരായിരുന്നു. സൈമൺ കമീഷനെതിരെ മുദ്രാവാക്യം മുഴങ്ങിയ ഇടവും വിജ്ഞാനദായിനിയിൽനിന്നായിരുന്നു. കമീഷനെ തിരസ്കരിക്കാൻ തീരുമാനിച്ച 1928ൽ ദേശീയ വിദ്യാലയത്തിലെ 40 വിദ്യാർഥികളും ക്ലാസ് ബഹിഷ്കരിച്ച് കറുത്ത ബാഡ്ജ് ധരിച്ചു. മേഖലയിലെ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തനരഹിതമായി. ഇതി​െൻറ പിന്നാലെയാണ് അഭിനവ് ഭാരത യുവക് സംഘത്തി​െൻറ ശാഖ ബെള്ളിക്കോത്ത്് ആരംഭിക്കുന്നത്. ഹരിജനോദ്ധാരണ പ്രസ്ഥാനം ഏറ്റവും ശക്തമായതും അജാനൂരിലാണ്. വിജ്ഞാനദായിനിയിൽ ഹരിജൻ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയപ്പോൾ ചില സവർണർ തങ്ങളുടെ മക്കളുടെ പഠനം ഉപേക്ഷിച്ചു. ദേശീയ വിദ്യാലയത്തി​െൻറ സമീപത്ത് എ.സി. കണ്ണൻനായരുടെ നേതൃത്വത്തിൽ കുഴിച്ച കിണറിൽനിന്നും അവർണർക്ക് വെള്ളം നിഷേധിച്ചു. ഉടൻതന്നെ കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് ഹരിജനെ കൊണ്ട് വെള്ളം കോരിപ്പിച്ചു. കീഴ്ജാതിക്കാരനിൽനിന്ന് ഉന്നതജാതിക്കാരായ നേതാക്കൾ വെള്ളം വാങ്ങി കുടിച്ചത് ജാതീയതക്കെതിരായ മുന്നേറ്റത്തി​െൻറ തുടക്കമായി. ഇന്നും അരയാൽതറയും ദേശീയ വിദ്യാലയം കെട്ടിടവും നിലനിൽക്കുന്നു. ഉജ്ജ്വലമായ സമരസ്മൃതികളോടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.