വിദ്യാർഥി പുഴയിൽവീണ്​ മരിച്ച​ു

പാനൂർ: കണ്ണങ്കോട് പുത്തൂർപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അക്കാനിശ്ശേരി കുറ്റിച്ചീൻറവിട തെക്കയിൽ അശ്റഫ്- ഷാഹിദ ദമ്പതികളുടെ മകൻ ഷംനാസാണ് (18) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഉപ്പയുടെ തറവാട്ടിൽ രാവിലെ എത്തിയതായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻപോയത്. കുളിച്ച് കരക്കു കയറിയതിനുശേഷം വീണ്ടും വഴുതി വീഴുകയായിരുന്നുവത്രെ. കോഴിക്കോട്ട് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിയാണ്. സഹോദരൻ: ശരീഫ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് കല്ലറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit shamn aട pnr
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.