സ്വത്തുതട്ടൽ: പ്രതികളുടെ മുൻകൂർ ജാമ്യഹരജി നാളെ പരിഗണിക്കും

പയ്യന്നൂർ: തളിപ്പറമ്പിലെ സഹകരണവകുപ്പ് റിട്ട. െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ രണ്ടും മൂന്നും പ്രതികളായ അഡ്വ. കെ.വി. ഷൈലജ, ഭർത്താവ് കൃഷ്ണകുമാർ എന്നിവരുടെ ഹരജിയാണ് കോടതി നാളെ പരിഗണിക്കുക. ബാലകൃഷ്ണ​െൻറ ദുരൂഹമരണം സംബന്ധിച്ചും ഇവർക്കെതിരെ പരാതിയുണ്ട്. പ്രതികൾക്ക് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രതികൾ ഒളിവിലാണ്. ബാലകൃഷ്ണ​െൻറ സഹോദര​െൻറ മക്കൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെയെത്തി മൊഴിനൽകി. ബാലകൃഷ്ണ​െൻറ ജ്യേഷ്ഠസഹോദരൻ കുഞ്ഞിരാമ​െൻറ മക്കളായ ബീന, ചിത്ര എന്നിവരാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിയെയും പയ്യന്നൂരിലെത്തി സി.ഐ എം.പി. ആസാദിനെയും കണ്ട് മൊഴിനൽകിയത്. ചെറിയച്ഛൻ വിവാഹം കഴിച്ചിട്ടില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഏറ്റവും ഒടുവിലായി കണ്ടത് 1999ൽ പിതാവ് മരിച്ചപ്പോഴാണ്. അന്ന് ബാലകൃഷ്ണൻ ചെന്നൈയിൽ വന്നതായി ഇവർ പറഞ്ഞു. ബീന ചെന്നൈയിലും ചിത്ര സിംഗപ്പൂരിലുമാണ് ഇപ്പോൾ താമസിക്കുന്നത്. ബാലകൃഷ്ണൻ വിവാഹം കഴിച്ചതായി അവകാശപ്പെട്ട ജാനകിയുടെ മൊഴി ഇവരെ കേൾപ്പിച്ചിരുന്നു. അതേസമയം, അന്വേഷണം ഊർജിതമായി തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതികളായ ഷൈലജയും കൃഷ്ണകുമാറും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ബാലകൃഷ്ണ​െൻറ മരണത്തിനുമുമ്പ് നൽകിയതായി കണ്ടെത്തിയിരുന്നു. ഇത് ക്ലറിക്കൽ തകരാറായാണ് പൊലീസ് കരുതുന്നത്. റവന്യൂവകുപ്പിൽനിന്ന് ഇതി​െൻറ ഫയൽ കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സാധ്യതയുള്ളതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.