സ്വീകരണം നൽകി

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ സാരഥികള്‍ക്ക് . ബാന്‍ഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ എന്‍. മുകുന്ദന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍നിന്ന് പ്രകടനമായാണ് എല്‍.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവേദിയിലേക്ക് ആനയിച്ചത്. സ്വീകരണസമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സി. വിജയന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ഇ.പി. ജയരാജന്‍ എം.എല്‍.എ, എം.എസ്. നിഷാദ്, ഇ.പി.ആര്‍. വേശാല, ടി.സി.എച്ച്. വിജയന്‍, കെ.കെ. രാജന്‍, കെ.പി. രമേശന്‍, പി.എ. താജുദ്ദീന്‍, പി. പുരുഷോത്തമന്‍, കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്‍.വി. ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.