ക്ഷേമനിധി ബോർഡ്​ രൂപവത്​കരിക്കണം

കണ്ണൂർ: തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രാഷ്ട്രീയകക്ഷികളിലെ മുഴുവൻസമയ പ്രവർത്തകർക്കും നേതാക്കൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പ്രവർത്തകർക്കും വാർധക്യകാലത്ത് സംരക്ഷണം ലഭിക്കുന്നത് ഉറപ്പുവരുത്താൻ ക്ഷേമനിധി ബോർഡ് ആരംഭിക്കണമെന്ന് കണ്ണൂർ കേരള പഠനകേന്ദ്രം ആവശ്യപ്പെട്ടു. ഡയറക്ടർ സുരേഷ്ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, അഡ്വ. സജീവ് ജോസഫ്, മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് സജീവ് മാറോളി, പി.സി. രാമകൃഷ്ണൻ, എം. രത്നകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.