ജനാധിപത്യത്തിെൻറ ഉത്സവത്തിന് തുടക്കമായി

എഴുത്തുകാർ മനുഷ്യാവസ്ഥയെ സത്യസന്ധമായി രേഖപ്പെടുത്തണം –എൻ.എസ്. മാധവൻ കോഴിക്കോട്: രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഫാഷിസത്തിനും വർഗീതയക്കുമെതിരെ സാംസ്കാരികപ്രതിരോധവുമായി ജനാധിപത്യത്തി​െൻറ ഉത്സവത്തിന് തുടക്കമായി. 'ജനാധിപത്യം ആഘോഷമാക്കാൻ വിവേചനമില്ലാത്ത ഒത്തുചേരൽ' എന്ന ആശയവുമായി എഴുത്ത്, വര, ആട്ടം, പാട്ട്, നാടകം, സിനിമ, ഗസൽ, സെമിനാർ തുടങ്ങി സർഗാത്മകതയുടെ പുതിയ ശബ്ദങ്ങളാണ് ജനാധിപത്യ ഉത്സവത്തിലുയർന്നത്. കോംട്രസ്റ്റ് ഗ്രൗണ്ടിൽ 'ജനാധിപത്യത്തിലെ എഴുത്ത്' സംവാദം എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തതോടെ പരിപാടിക്ക് തുടക്കമായി. മനുഷ്യാവസ്ഥയെ സത്യസന്ധമായി രേഖപ്പെടുത്തുകയെന്നതാണ് എഴുത്തുകാരുടെ ധർമമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെന്നാൽ ഹിന്ദുവായിരിക്കണം, സവർണനായിരിക്കണം, ഹിന്ദി സംസാരിക്കണമെെന്നാക്കെ പറഞ്ഞ് മനുഷ്യാവസ്ഥയെ തന്നെ ഫാഷിസ്റ്റുകൾ ചുരുക്കി ഒരു പ്രത്യേക സങ്കൽപത്തിലേക്ക് എത്തിച്ചിരിക്കുന്നു. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഒച്ചയെടുത്തോ ഭീഷണിപ്പെടുത്തിയോ വധിച്ചോ നേരിടുകയെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. വളരെ പെട്ടെന്ന് വഴങ്ങി മൗനത്തിലേക്ക് മടങ്ങുന്ന വർഗമാണ് കലാകാരന്മാർ. അടിയന്തരാവസ്ഥക്കാലത്ത് മിക്കവാറും എഴുത്തുകാർ നിശ്ശബ്ദരായിരുന്നു. യഥാർഥ ജീവിതത്തെ ചിത്രീകരിക്കുകയെന്നതാണ് മാറ്റത്തി​െൻറ രാസത്വരകമായി നിലകൊള്ളുന്ന സാഹിത്യത്തി​െൻറ അടിസ്ഥാന കർത്തവ്യം. അതിനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് എഴുതാൻ നാം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ഉണ്ണി. ആർ, അശോകൻ ചെരുവിൽ, എസ്. ജോസഫ്, വി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. photo pk01
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.