ജെ.ഡി.യു കേരളഘടകം നിലപാട്​ 19നുശേഷം

തിരുവനന്തപുരം: പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയ സാഹചര്യത്തിൽ ജെ.ഡി.യു കേരളഘടകം ഈമാസം 19ന് ശേഷം ഭാവിപരിപാടി തീരുമാനിക്കും. 19ന് പട്നയില്‍ നിതീഷ് വിളിച്ചിരിക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിന് ശേഷമായിരിക്കും ഇത്. നിതീഷ് വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് കേരളഘടകം തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ ജന. സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. യോഗത്തില്‍ കേരളത്തില്‍നിന്നുള്ള 34 ദേശീയ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കില്ല. ഇൗ യോഗത്തിന് ശേഷം പാർട്ടിയുടെ പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് ശരദ്യാദവ്, സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ എന്നിവരുമായി കൂടിയാലോചിച്ച് ഭാവിനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിതീഷ്കുമാറുമായി ഭിന്നിച്ചുനിൽക്കുന്ന ശരദ്യാദവി​െൻറ നേതൃത്വത്തില്‍ ദേശീയതലത്തിൽ രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചാല്‍ സംസ്ഥാന ജെ.ഡി.യുവും അതിനൊപ്പം നിൽക്കും. അതല്ലെങ്കില്‍ കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കാനാണ് ആലോചന. പുതിയ പാര്‍ട്ടി എന്ന ആശയമാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.