തയ്യിൽ ടൗണിനെ വിറപ്പിച്ച്​ പശുക്കൾ

കണ്ണൂർ സിറ്റി: തയ്യിൽ ടൗണിനെ മുക്കാൽമണിക്കൂറോളം വിറപ്പിച്ച് രണ്ട് പശുക്കൾ. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു പശുക്കളുടെ വിളയാട്ടം. തയ്യിൽ ജുമാമസ്ജിദിന് സമീപത്തുനിന്ന് ആരംഭിച്ച കൊമ്പുകൾ കോർത്തിണക്കിയുള്ള പോരാട്ടം എതിർ വശത്തെ പഴവർഗങ്ങൾ വിൽക്കുന്ന കടയുടെ നേരെ തിരിയുകയായിരുന്നു. അവിടെയെത്തിയ പശുക്കൾ തണ്ണിമത്തൻ, മാങ്ങയടക്കം തട്ടി താഴെയിട്ടു. പഴവർഗ കടയിൽ മാത്രമായി 1000 രൂപയിലധികം നഷ്ടമുണ്ടായി. ഇതിനിടയിൽ അഞ്ചോളം ബൈക്കുകളും തട്ടി റോഡിലേക്ക് മറിച്ചിട്ടു. ഒരു ബൈക്കിന് മാത്രമായി 10,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ബസുകളടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പലരുമെത്തി പശുക്കളെ പിടിച്ചുകെട്ടാൻ ശ്രമം നടത്തിയെങ്കിലും കുതറിമാറി. അവസാനം അറവുകാരനെത്തിയാണ് പശുക്കളെ തുരത്തിയത്. തയ്യിൽ ജുമാമസ്ജിദിന് സമീപത്ത് മാലിന്യം നിക്ഷേപിക്കുന്നതും ഇത് ഭക്ഷിക്കാൻ കന്നുകാലികൾ എത്തുന്നതും 'മാധ്യമം' വാർത്ത നൽകിയിരുന്നു. രാത്രി റോഡിൽ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ജൂൈല 10ന് ശേഷം കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമകൾക്ക് പിഴയും കന്നുകാലികളെ പിടിച്ചുകെട്ടുമെന്നും മേയർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, മാസം ഒന്നുകഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.