ദലിതരോട്​ അവഹേളനം; ഡെപ്യൂട്ടി കമീഷണറെ സ്ഥലംമാറ്റണമെന്ന്​

മംഗളൂരു: ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് ബന്ധപ്പെട്ട യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ ജില്ല ഡെപ്യൂട്ടി കമീഷണറെ സ്ഥലംമാറ്റണമെന്ന് ദലിത് സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. 30 വര്‍ഷമായി ഭൂമിക്കായി കാത്തിരിക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രശ്നം ഉന്നയിച്ച യോഗത്തില്‍നിന്ന് അധ്യക്ഷനായ ജില്ല ഭരണാധികാരി ഇറങ്ങിപ്പോയത് ദലിതരോടുള്ള അവഹേളനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സ്ഥലം മാറ്റിയില്ലെങ്കില്‍ ഡി.സിക്കെതിരെ അദ്ദേഹം പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കരിങ്കൊടിവീശുമെന്ന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ പറഞ്ഞു. ദലിത് സംഘര്‍ഷ സമിതിയുടെയും ദലിത് സംഘടനകളുടെ ജില്ല കോഓഡിനേഷന്‍ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് യോഗം ചേര്‍ന്നത്. കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡൻറ് എല്‍. ചന്ദ്, സെക്രട്ടറി ബി.കെ. വസന്ത്, ദലിത് സംഘര്‍ഷസമിതി ബെല്‍ത്തങ്ങാടി താലൂക്ക് കണ്‍വീനര്‍ വെങ്കണ്ണ കൊയ്യൂര്‍, ശേഷപ്പ അലഡങ്കടി, നെമിരാജ് കില്ലൂര്‍, നാഗരാജ് ലൈല, ശ്രീധര കലെഞ്ച, നാരായണ പുടുവെട്ടു, ജയാനന്ദ കൊയ്യൂര്‍, വിജയകുമാര്‍ ബജിരെ, സുന്ദര നല്‍കുരു, എസ്.എം.ടി. സുന്ദര, ആനന്ദ് നളിങ്കെരി, എന്‍.സി. സഞ്ജീവ, ശങ്കര്‍ മലടി, കൂസ അലന്തഗഡി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.