കുട്ടികളെ ഇഷ്​ടങ്ങൾക്കനുസരിച്ച്​ വളരാനനുവദിക്കണം -^സി.കെ. വിനീത്​

കുട്ടികളെ ഇഷ്ടങ്ങൾക്കനുസരിച്ച് വളരാനനുവദിക്കണം --സി.കെ. വിനീത് കണ്ണൂർ: കുട്ടികളുടെ ടാലൻറ് അറിഞ്ഞുവേണം അവരെ പഠിപ്പിക്കാനെന്നും കുട്ടികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവരെ വളരാനനുവദിക്കണമെന്നും ഫുട്ബാൾ താരം സി.കെ. വിനീത്. ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന 'വിദ്യാർഥിക്കും വിദ്യാലയങ്ങള്‍ക്കും 100 ശതമാനം' ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10വരെയാണ് താൻ കാര്യമായി പഠിച്ചത്. പിന്നീട് പഠനം 'സൈഡാക്കി' കളി കാര്യമായി തുടർന്നു. വിദ്യാഭ്യാസമെന്നത് പഠനം മാത്രമാകരുത്. അത് നമ്മുടെ സംസ്കാരത്തി​െൻറ ഭാഗമാകണം. ടീച്ചർമാർ എന്നെ തല്ലിപ്പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളുടെ ടാലൻറ് എന്തെന്ന് കണ്ടെത്തിവേണം പഠിപ്പിക്കാൻ. സ്ഫടികത്തിലെ ചാക്കോ മാഷ് കുട്ടികളെ പഠിപ്പിച്ചതുപോലെ പഠിപ്പിക്കരുത്. അതി​െൻറ കാലം കഴിഞ്ഞു. അച്ഛൻ എ​െൻറ ടാലൻറ് കണ്ടെത്തി വളരുന്നതിന് അനുവദിച്ചതുകൊണ്ടാണ് തനിക്ക് കളിക്കാരനായി മാറാൻ കഴിഞ്ഞതെന്നും സി.കെ. വിനീത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.