ലോഗോ ക്ഷണിച്ചു

മാഹി: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് അഭിയാ​െൻറ കീഴിൽ 'ശുചിത്വ മയ്യഴി, ഹരിത മയ്യഴി' എന്ന വിഷയത്തെ ആസ്പദമാക്കി ലോഗോ രൂപകൽപനാമത്സരം നടത്തും. 'വെളിയിട വിസർജനരഹിതവും മാലിന്യനിർമാർജനവും മാലിന്യം തരംതിരിക്കലും' എന്ന സന്ദേശത്തിന് ഉൗന്നൽ നൽകിയാണ് ലോഗോ തയാറാക്കേണ്ടത്. എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പെങ്കടുക്കാം. ലോഗോ കമീഷണർ, മാഹി മുനിസിപ്പാലിറ്റി, മാഹി എന്ന വിലാസത്തിലോ മുനിസിപ്പാലിറ്റിയുടെ munc.mahe@nic.in എന്ന മെയിലിേലാ അയക്കാവുന്നതാണ്. ലോഗോയിൽ മറ്റ് ഫോേട്ടാഗ്രാഫുകൾ, ചിത്രങ്ങൾ, അടയാളങ്ങൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. മയ്യഴിയുടെ സംസ്കാരവും ജീവിതരീതിയും പ്രതിഫലിക്കുന്നതാകണം. ഏറ്റവും നല്ല ലോഗോക്ക് 5000 രൂപ പാരിതോഷികം നൽകും. ഇൗ ലോഗോ ശുചിത്വ മയ്യഴി, ഹരിത മയ്യഴിയുടെ ഒൗദ്യോഗിക ലോഗോ ആയി അംഗീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.