സ്കൂൾ നവീകരണപദ്ധതി രണ്ടാംഘട്ട സമർപ്പണം

പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളി​െൻറ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള നവീകരണപദ്ധതിയുടെ രണ്ടാംഘട്ട സമർപ്പണം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആർ.എം.വൈ.സി നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ആർ.വൈ.സി ഉപദേശകസമിതി ചെയർമാൻ ഉസ്മാൻ കരപ്പാത്തും പി.പി. അബ്ദുൽ ഖാദർ മാസ്റ്റർ സ്മാരക പ്രീപ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ഡി.ആർ.എം.ആർ.സി സെക്രട്ടറി ഷക്കീർ ഖാദർ കക്കുളത്തും നിർവഹിച്ചു. സ്‌കൂൾകുട്ടികൾക്കുള്ള ഡയറി ഉസ്മാൻ, പ്രധാനാധ്യാപിക സാവിത്രിക്ക് കൈമാറി. പ്രമുഖ പരിശീലകനും സിജി റിസോഴ്സ്പേഴ്സനുമായ സജീഉറഹ്മാൻ അഞ്ചരക്കണ്ടി പേരൻറിങ് ക്ലാസെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ കക്കുളത്ത്‌ അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ജലീൽ രാമന്തളി, കെ.പി. അഹമ്മദ് ഹാജി, സാവിത്രി ടീച്ചർ, സി. വിനയചന്ദ്രൻ മാസ്റ്റർ, വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധാനംചെയ്ത് പി.പി. അബ്ദുൽ ലത്തീഫ്, യു.കെ. മുഹമ്മദ് കുഞ്ഞി, കെ.കെ. ഇബ്രാഹിം, കെ.വി. മൻസൂർ, എം.കെ. നൗഷാദ്, ഇ.വി.പി. നിയാസ്, പി.പി. സുലൈമാൻ ഹാജി, സി. ചന്ദ്രൻ, മുജീബ് റഹ്‌മാൻ കരിമ്പു വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.