മത്സരിച്ചോടിയ ബസുകൾക്ക് പൊലീസിെൻറ താക്കീത്

പെരിങ്ങോം: മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സി ബസിനും സ്വകാര്യ ബസിനും പൊലീസി​െൻറ താക്കീത്. പയ്യന്നൂർ എസ്.ഐയുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടിയാണ് താക്കീതുനൽകിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പെരിങ്ങോം ടൗണിലാണ് സിനിമാദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച അരങ്ങേറിയത്. പയ്യന്നൂരിൽനിന്ന് രാജഗിരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ പയ്യന്നൂർ-കോഴിച്ചാൽ റൂട്ടിലോടുന്ന സ്വകാര്യ ബസ് മത്സരിച്ച് പിന്തുടരുകയായിരുന്നു. കാങ്കോൽ മുതൽ മത്സരിച്ചോടുന്നതിനിടെ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഉരസുകയും ചെയ്തു. പെരിങ്ങോത്ത് അധികചുമതലയുള്ള പയ്യന്നൂർ എസ്.ഐയുടെ വാഹനം വഴിയിലുണ്ടായിരുന്നിട്ടും ബസുകൾ മത്സരയോട്ടം തുടർന്നു. എസ്.ഐ അറിയിച്ചതനുസരിച്ച് പെരിങ്ങോം പൊലീസ്, ബസുകൾ പെരിങ്ങോം ടൗണിൽ തടഞ്ഞുവെച്ചു. പിന്നാലെ എത്തിയ എസ്.ഐ ബസ് ജീവനക്കാരെ താക്കീതുചെയ്ത് വിടുകയായിരുന്നു. ഇതിനിടെ മത്സരിച്ചോടിയ ബസുകളിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.