കൈത്തറിമേള നാളെമുതൽ; മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

കണ്ണൂർ: കൈത്തറി വസ്ത്രപ്രദർശന വിൽപനമേള ഞായറാഴ്ച മുതൽ സെപ്റ്റംബർ മൂന്നുവരെ കലക്ടേററ്റ് മൈതാനിയിൽ നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈത്തറി ആൻഡ് ടെക്സ്ൈറ്റൽസ് വകുപ്പ്, ജില്ല വ്യവസായകേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് മേള ഒരുക്കുന്നത്. കൈത്തറിമുണ്ട്, ഷർട്ട്, സാരി, സെറ്റ് സാരി, സെറ്റ് പാവാട, ഫർണിഷിങ് തുണിത്തരങ്ങൾ, ചുരിദാർ, ചുരിദാർ മെറ്റീരിയൽ, ബാഗുകൾ എന്നിവ മേളയിൽ ലഭിക്കും. 82 സ്റ്റാളുകളാണ് മേളയിലുള്ളത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ കൈത്തറിസംഘങ്ങളും ഹാൻറക്സ്, ഹാൻവീവ്, കയർ, മറ്റ് പരമ്പരാഗ വ്യവസായങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. വിവിധ ഡിസൈനുകളിൽ ഹാൻഡ് പ്രിൻറ് ചെയ്ത കൈത്തറി റെഡിമെയ്ഡ് ഷർട്ടുകൾ മേളയുടെ പ്രത്യേകതയാണ്. 20 ശതമാനം റിബേറ്റും നൽകുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയർ ഇ.പി. ലത ഒാൺലൈൻ വിൽപനയുടെ സർട്ടിഫിക്കറ്റ് വിതരണവും പി.കെ. ശ്രീമതി എം.പി ആദ്യവിൽപനയും നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആദ്യവിൽപന സ്വീകരിക്കും. കാൻലൂം ലോഗോ പ്രകാശനം ഇ.പി. ജയരാജൻ എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ്, മാേനജർ സി. രമേശൻ, കെ.പി. ജയരാജൻ, കെ.വി. സന്തോഷ്കുമാർ, കെ. രമേശൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.