കൂടുതൽ ആർ.എസ്​.എസ്​^ബി.ജെ.പി നേതാക്കളുടെ സുരക്ഷക്ക്​ കേന്ദ്രസേനയെ നിയോഗിക്കാൻ നീക്കം

കൂടുതൽ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ സുരക്ഷക്ക് കേന്ദ്രസേനയെ നിയോഗിക്കാൻ നീക്കം ടി.വി. വിനോദ് കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളായ രണ്ടുപേരുടെ സുരക്ഷാച്ചുമതലകൂടി കേന്ദ്രസേനയെ ഏൽപിക്കാൻ ആർ.എസ്.എസ് സംസ്ഥാന നേതൃത്വം നീക്കമാരംഭിച്ചു. ആർ.എസ്.എസി​െൻറ ജില്ല കാര്യകാരിസദസ്യൻ വത്സൻ തില്ലേങ്കരി ഉൾെപ്പടെ രണ്ടുപേരുടെ സുരക്ഷാച്ചുമതലകൾക്കായി വീണ്ടും കേന്ദ്രസേനയെ കണ്ണൂരിലെത്തിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആർ.എസ്.എസ് നേതാവുമായ വി. ശശിധര​െൻറ സുരക്ഷാച്ചുമതല കഴിഞ്ഞയാഴ്ച സി.ആർ.പി.എഫ് ജവാന്മാൻ ഏറ്റെടുത്തിരുന്നു. അഞ്ചു സി.ആർ.പി.എഫ് ജവാന്മാരാണ് ശശിധര​െൻറ സുരക്ഷാച്ചുമതലകൾക്കായി കണ്ണൂരിലെത്തിയിട്ടുള്ളത്. ഇവരിൽ രണ്ടുപേർ സദാസമയവും ശശിധരെന അനുഗമിക്കും. മറ്റ് മൂന്നുപേർ ശശിധര​െൻറ കതിരൂർ കക്കറയിലെ വീട്ടിലെ സുരക്ഷ ഉറപ്പുവരുത്തും. എന്നാൽ, ഇതുസംബന്ധിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ജില്ല ഭരണകൂടത്തിനോ പൊലീസിനോ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് സുരക്ഷക്കായി വീണ്ടും കേന്ദ്രസേനയെ കണ്ണൂരിലെത്തിക്കാൻ ആർ.എസ്.എസ് നേതൃത്വം നീക്കമാരംഭിച്ചത്. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന ചുമതലവഹിക്കുന്ന കേരള പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോപോലും അറിയിക്കാതെ രാഷ്ട്രീയനേതാക്കളുടെ സുരക്ഷക്കായി കേന്ദ്രസേനയെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സി.പി.എം നേതൃത്വത്തി​െൻറ അറിവോടെ ആർ.എസ്.എസി​െൻറയും ബി.ജെ.പിയുടെയും പ്രധാന പ്രവർത്തകരെയും നേതാക്കളെയും മുൻകൂട്ടി തീരുമാനിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്നതായാണ് ആർ.എസ്.എസ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. ആക്രമണത്തെ ചെറുക്കാനോ ആക്രമികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനോ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് സാധിക്കുന്നില്ലെന്നും ആർ.എസ്.എസും ബി.ജെ.പിയും നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫിസിന് നേരെ നടന്ന ആക്രമണത്തി​െൻറ ദൃശ്യങ്ങൾ സഹിതമാണ് പൊലീസി​െൻറ നിഷ്ക്രിയത്വം സംബന്ധിച്ച് ആർ.എസ്.എസ് നേതൃത്വം പരാതികളുന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.