ഡി.സി ഓഫിസ് മാര്‍ച്ച്

മംഗളൂരു: നിര്‍ധനവിഭാഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന മാതാക്കള്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്ന 'മാതൃപൂര്‍ണ' പദ്ധതി നിർവഹണം ഏറ്റെടുക്കാനാവില്ലെന്ന് അംഗന്‍വാടി പ്രവർത്തകർ. പദ്ധതി അടിച്ചേൽപിക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ല അംഗന്‍വാടി അധ്യാപികമാരും സഹായികളും നടത്തി. അംഗന്‍വാടികള്‍ ചെയ്യുന്ന ജോലികള്‍ക്ക് പുറമെ അധികചുമതല നിര്‍വഹിക്കാനാവാത്ത ഭാരമാവുമെന്ന് അംഗന്‍വാടി വര്‍ക്കേഴ്സ് ആൻഡ് ഹെല്‍പേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് വിശാലാക്ഷി പറഞ്ഞു. എന്നാൽ, ജില്ലയിലെ 2104 അംഗന്‍വാടികള്‍ മുഖേന ഒക്ടോബര്‍ രണ്ടു മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് വനിത- ശിശുക്ഷേമ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദര പൂജാരി പറഞ്ഞു. ഗര്‍ഭധാരണം മുതല്‍ 15 മാസം മുട്ടയും സമീകൃതാഹാരവും നല്‍കുന്നതാണ് പദ്ധതി. ഇതിനായി ആഹാരസാധനങ്ങൾ, പാചകവാതക സിലിണ്ടർ, സ്റ്റൗ തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.