മദ്യപിച്ച്​ വാഹനമോടിച്ച നേതാവിന്​ തടവും പിഴയും

മദ്യപിച്ച് വാഹനമോടിച്ച നേതാവിന് തടവും പിഴയും തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ കോൺഗ്രസ് നേതാവിന് ആറുമാസം തടവും മൂവായിരം രൂപ പിഴയും ശിക്ഷ. തൊടുപുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുട്ടത്തെ കോൺഗ്രസ് നേതാവുമായ എൻ.കെ. ബിജുവിനെയാണ് തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്. ഒരുവർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ബൈക്കോടിച്ചെത്തിയ ബിജുവിനെ എസ്.ഐ ജയകുമാർ വാഹനപരിശോധനക്കിടെ പിടികൂടുകയായിരുന്നു. പൊലീസിനോട് വാക്കേറ്റത്തിൽ ഏർപ്പെട്ട ഇയാൾ പിന്നീട് പലർക്കും പരാതി അയച്ചിരുന്നു. തന്നെ തേജോവധം ചെയ്യാൻ മനഃപൂർവം പൊലീസ് പിടികൂടിയെന്നായിരുന്നു ആരോപണം. പൊലീസ് ചാർജ് ചെയ്ത കേസിൽ ബിജു കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് കോടതി വിചാരണ നടത്തി ശിക്ഷവിധിക്കുകയായിരുന്നു. മൂന്നുമാസം വീതം തടവാണെങ്കിലും ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. ആറുമാസത്തേക്ക് ഇയാളുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.