സമരം ശക്തമാക്കി കെൽട്രോൺ ജീവനക്കാർ

കല്യാശ്ശേരി: വഴിവിട്ടനിയമനങ്ങൾ നടത്തി കമ്പനിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന നടപടികൾക്കെതിരെയും ശമ്പളപരിഷ്കരണ നടപടികൾ അനിശ്ചിതമായി നീളുന്നതിനെതിരെയും കെൽട്രോൺ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. കമ്പനിപടിക്കൽ നിരവധി സമരങ്ങൾ നടത്തിയിട്ടും കെൽട്രോൺ മാനേജ്മ​െൻറി​െൻറ തെറ്റായനയങ്ങൾ തിരുത്തുന്നതിനായി സമരം ജില്ല ആസ്ഥാനത്തേക്ക് മാറ്റാനാണ് ജീവനക്കാരുടെ തീരുമാനം. ഇതി​െൻറ ഭാഗമായി ആഗസ്റ്റ് 17ന് കെൽട്രോൺ ജീവനക്കാർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ, ഡെമോക്രാറ്റിക് കെൽട്രോൺ എംപ്ലോയീസ് യൂനിയൻ എന്നിവ സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. കെൽട്രോണിൽ ഒരു മാനദണ്ഡവും പാലിക്കാതെ വഴിവിട്ടനിയമനങ്ങൾ നടത്തി നിലവിലുള്ള ജീവനക്കാരുടെ അർഹതപ്പെട്ട പ്രമോഷൻ സാധ്യതകൂടി മാനേജ്മ​െൻറ് അട്ടിമറിക്കുകയാണെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി. ഇലക്ട്രോണിക്സ് വിദഗ്ധനെ നിയമിക്കേണ്ടിടത്ത് ഐ.ടി ബിരുദധാരിയെ ആണ് നിയമിച്ചത്. പർേച്ചസ് ഡിപ്പാർട്ട്മ​െൻറിൽ ആവശ്യമില്ലാത്ത നിയമനങ്ങളുമാണ് നടത്തിയതെന്ന് യൂനിയൻ നേതൃത്വങ്ങൾ ആരോപിച്ചു. അതേസമയം, തുച്ഛമായവേതനത്തിൽ 20- വർഷംവരെ സേവനം നടത്തിയ തൊഴിലാളികളും കമ്പനിയിലുണ്ട്. അടിസ്ഥാനയോഗ്യതയുള്ള അത്തരക്കാരെ സ്ഥിരമായി നിയമിക്കുന്നതിനുള്ള നടപടികളും മാനേജ്മ​െൻറ് സ്വീകരിക്കണമെന്നും വിവിധ യൂനിയൻ നേതൃത്വം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.