കൃഷിപാഠം പകർന്ന്​ അവർ ഞാറുനട്ടു

കണ്ണൂർ: ക്ലാസ് മുറിക്കടുത്ത് ഒരുക്കിയ പാടത്ത് ഞാറുനട്ട് കൃഷിപാഠം പകർന്ന് വിദ്യാർഥികൾ. പാഠപുസ്തകത്തിൽ പരിചയപ്പെട്ട വയലും ഞാറും നാട്ടിയുമൊക്കെ സ്വയം അനുഭവിച്ചറിയുകയായിരുന്നു കണ്ണൂർ ഗവ.മോഡൽ എൽ.പി സ്കൂളിലെ കുട്ടികൾ. ജൈവ ൈവവിധ്യ പാർക്ക് ഒരുക്കുന്നതി​െൻറ ഭാഗമായി ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (മെൻ) കോമ്പൗണ്ടിൽ നിർമിച്ച പാടത്താണ് വിദ്യാർഥികൾ ഞാറു നട്ടത്. തുടികൊട്ടിപ്പാട്ടി​െൻറ അകമ്പടിയോടെ കിളച്ചുമറിച്ച പാടത്ത് നടന്ന ഞാറുനടീൽ കുട്ടികൾക്ക് കൗതകവും ആവേശവും പകർന്നു. ഷഹബാസ്, മുഹമ്മദ് ഷഹാൻ, അയ്മൻ, സാം, മുഹമ്മദ് ബിൻ ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഞാറ് നട്ടു. കൃഷിപാഠം പകരാൻ പ്രിൻസിപ്പൽ പി.ആർ. വസന്തകുമാറും അധ്യാപകനായ കെ.കെ. പ്രകാശനും കുട്ടികൾക്കൊപ്പം ചേർന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി നഗരഹൃദയത്തിലെ സ്കൂളിൽ ഒരുക്കുന്ന ജൈവവൈവിധ്യ പാർക്കിനോടനുബന്ധിച്ചാണ് കൃഷിക്കളവുമൊരുക്കിയത്. പാർക്കിൽ ആമ്പൽക്കുളം, ചെറിയ കുന്നുകൾ എന്നിവക്കൊപ്പം ഫലവൃക്ഷങ്ങൾ, തണൽമരങ്ങൾ എന്നിവയും വെച്ചുപിടിപ്പിക്കുന്നുണ്ട്. സ്കൂളിൽ കോമ്പൗണ്ടിലെ നിത്യസന്ദർശകരായ വിവിധതരത്തിലുള്ള പക്ഷികളും മറ്റു ജീവജാലങ്ങളും പാർക്കിന് തനിമപകരും. സ്കൂളിലെ ചിത്രകല അധ്യാപകനായ വർഗീസ് കളത്തിൽ, എസ്.എസ്.എ പ്രോഗ്രാം ഒാഫിസർ ടി.വി. വിശ്വനാഥൻ, അധ്യാപകരായ രാധാകൃഷ്ണൻ മാണിക്കോത്ത്, കെ.പി. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പാർക്കി​െൻറ രൂപകൽപന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.