പയ്യന്നൂർ കോടതിവളപ്പിൽ സംഘർഷം

പയ്യന്നൂർ: പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിവളപ്പിൽ ആർ.എസ്.എസ്, സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ധനരാജ് വധക്കേസിൽ ഉൾപ്പെട്ട ആർ.എസ്.എസ് ജില്ല കാര്യവാഹക് അടക്കമുള്ളവർ കോടതിയിൽ എത്തിയതറിഞ്ഞ് ഒരുസംഘം സി.പി.എം പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷാവസ്ഥയായത്. ഇതിനിടെ ബി.ജെ.പി പ്രവർത്തകരും സംഘടിച്ചെത്തി. ഒരു മണിക്കൂർനേരം കോടതിപരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വെള്ളിയാഴ്ച പയ്യന്നൂരിൽ സമാധാനചർച്ച നടക്കാനിരിക്കെയാണ് ഇരുവിഭാഗവും സംഘടിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.