കപ്പാലം തങ്ങൾ പള്ളിയിലെ കിണറ്റിൽ നക്ഷത്ര ആമകൾ

തളിപ്പറമ്പ്: കപ്പാലം തങ്ങൾ പള്ളിയിലെ ഉപയോഗശൂന്യമായ കിണറ്റിൽ നക്ഷത്ര ആമകളെ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് പള്ളിയിലെ ഉസ്താദ് കിണറ്റിൽ നക്ഷത്ര ആമയെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥൻ റിയാസ് മാങ്ങാടി​െൻറ നേതൃത്വത്തിൽ കിണർ പരിശോധിച്ചപ്പോഴാണ് രണ്ടു നക്ഷത്ര ആമകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ആറു വയസ്സുള്ള പെൺ ആമകളാണിവ. അപൂർവമായ നക്ഷത്ര ആമകൾ എങ്ങനെ തങ്ങൾ പള്ളി കിണറ്റിലെത്തിയെന്നത് കൗതുകമാണ്. വർഷത്തിൽ നാലുതവണ മുട്ടയിടുന്ന ഇവ ഒരുപ്രാവശ്യം അഞ്ചും ആറും മുട്ടകളിടും. അന്ധവിശ്വാസത്തി​െൻറയും മറ്റും ഭാഗമായി ഇവക്ക് ലക്ഷങ്ങൾ മൂല്യമുണ്ട്. ഇവയെ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ ആരെങ്കിലും കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. നഗരസഭ കൗൺസിലർ പി.സി. നസീർ, ഹൈദ്രോസ് തങ്ങൾ എന്നിവർ ചേർന്ന് ആമകളെ വനംവകുപ്പ് അധികൃതരെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.