ഇ^മണൽ ബുക്കിങ്: കൃത്യമല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല

ഇ-മണൽ ബുക്കിങ്: കൃത്യമല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല കണ്ണൂർ: അഴീക്കൽ തുറമുഖത്തുനിന്ന് ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണൽ ഓൺലൈൻമുഖേന ബുക്ക്ചെയ്യുന്നതിന് കെട്ടിട ഉടമകൾ നൽകുന്ന അപേക്ഷ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടുള്ളതാവണമെന്നും അല്ലെങ്കിൽ നിരസിക്കുമെന്നും സീനിയർ പോർട്ട് ഓഫിസർ അറിയിച്ചു. ശരിയായ വിവരങ്ങളില്ലാത്തതിനാൽ നിരവധി അപേക്ഷകൾ നിരസിക്കേണ്ടിവന്നിട്ടുണ്ട്. മണൽ ബുക്ക്ചെയ്യുമ്പോൾ അപേക്ഷക​െൻറ പേരിലുള്ള ബിൽഡിങ് പെർമിറ്റ്/കെട്ടിടനികുതി രസീത്, ആധാർ കാർഡ്/വോട്ടർ തിരിച്ചറിയൽ കാർഡ്, ഇവയുടെ അസ്സൽ കൈവശമുള്ളവർ അവ അപ്്ലോഡ്ചെയ്യാൻ ഒറിജിനൽതന്നെ ഉപയോഗിക്കണം. അസ്സൽ ബിൽഡിങ് പെർമിറ്റ് കൈയിലില്ലാത്തവർക്ക് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ് അപ്്ലോഡ് ചെയ്യാം. പെർമിറ്റ് ബാങ്കുകളിൽ സമർപ്പിച്ചവർ ഇക്കാര്യം വ്യക്തമാക്കി ബാങ്ക് മാനേജറിൽനിന്നുള്ള സാക്ഷ്യപത്രം അപ്്ലോഡ്ചെയ്താൽ മതി. ബിൽഡിങ് പെർമിറ്റുകൾ കാലാവധി കഴിയാത്തതായിരിക്കണം. അപേക്ഷയോടൊപ്പം കെട്ടിടത്തി​െൻറ പ്ലിന്ത് ഏരിയ കൃത്യമായി രേഖപ്പെടുത്തണം. പഴയ കെട്ടിടത്തോടൊപ്പം കൂട്ടിയെടുക്കുന്നതാണെങ്കിൽ നിലവിലെ പ്ലിന്ത് ഏരിയ ഒഴിവാക്കണം. ഏറ്റവും അവസാനത്തെ കെട്ടിടനികുതി രസീതാണ് അപ്ലോഡ് ചെയ്യേണ്ടത്. തിരിച്ചറിയൽ കാർഡുകളുടെ രണ്ട് പുറവും അപ്്ലോഡ് ചെയ്യണം. പെർമിറ്റിലുള്ളതുപ്രകാരം മണൽ ഇറക്കുന്നതിനുള്ള സ്ഥലം പ്രത്യേകം രേഖപ്പെടുത്തണം. ഇംഗ്ലീഷ് വലിയ അക്ഷരത്തിലാണ് അപേക്ഷക‍​െൻറ പേര് നൽകേണ്ടത്. പുതിയ കെട്ടിടങ്ങൾക്ക് 100 ടൺ വരെയും അറ്റകുറ്റപ്പണികൾക്ക് ഏഴ് ടൺ വരെയും മണൽ ലഭിക്കും. www.portinfo.cdit.org എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.