അച്ചടക്കനടപടി; അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂര്‍: ക്ലസ്റ്റർ ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അച്ചടക്കനടപടിയെടുക്കാനുള്ള ഡി.പി.െഎയുടെ ഉത്തരവിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ പ്രകടനം നടത്തി. കാൽടെക്സിൽനിന്ന് ആരംഭിച്ച പ്രകടനം ഡി.ഡി ഒാഫിസ് സന്ദർശിച്ച് പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ഡി.പി.െഎയുടെ ഉത്തരവി​െൻറ കോപ്പി അധ്യാപകർ കത്തിച്ചു. ആഗസ്റ്റ് അഞ്ചിന് നടന്ന ക്ലസ്റ്റർ യോഗമാണ് ഒരുവിഭാഗം അധ്യാപകർ ബഹിഷ്കരിച്ചത്. അവധിദിനമായതിനാലാണ് ക്ലസ്റ്റർ ബഹിഷ്കരിച്ചതെന്നും ഇഷ്ടമില്ലാത്തവർ ചെയ്യുേമ്പാൾ ഒരു നടപടിയും അല്ലാത്തവർ ചെയ്യുേമ്പാൾ മറ്റൊരു നടപടിയുമെന്നത് ശരിയല്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. പ്രകടനത്തിന് കെ. രമേശന്‍, എന്‍. തമ്പാന്‍, കെ.സി. രാജന്‍. കെ.എം. കൃഷ്ണവേണി, പി.വി. സൗദാമിനി, യു.കെ. ദിവാകരന്‍, സി.എം. പ്രസീത, കെ. രാമചന്ദ്രന്‍, പി.പി. സത്യവതി, എം.കെ. അരുണ, ഹരിദാസ് മൊകേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.