ഹോപ്​ മേഖല ക്യാമ്പ്​ 12, 13 തീയതികളിൽ കണ്ണൂരിൽ

കണ്ണൂർ: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികൾ രൂപവത്കരിച്ച സീറ്റ ഗാലക്സി ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഹോപ് മേഖല ക്യാമ്പ് ആഗസ്റ്റ് 12, 13 തീയതികളിൽ ശ്രീപുരം ഇംഗ്ലീഷ് സ്കൂളിൽ നടക്കും. 12ന് രാവിെല 10.30ന് സാഹിത്യകാരൻ എം. മുകുന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി​െൻറ സ്കോളർഷിപ് ലഭിക്കുന്ന നൂറിലധികം കുട്ടികളാണ് പെങ്കടുക്കുക. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളാണ് സ്കോളർഷിപ് സ്പോൺസർചെയ്യുന്നത്. മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരെ കണ്ടെത്തുന്നത്. സ്കോളർഷിപ് ലഭിക്കുന്നതിന് www.cetagalaxytrust.com എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ്ചെയ്ത് അയക്കണം. വാർത്താസമ്മേളനത്തിൽ ജില്ല കൺവീനർ എൻ.ഇ. രാകേഷ്, എൻ.ഇ. ഭാസ്കർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.