ഫാഷിസം പുതിയ ഇന്ത്യൻചരിത്രം രചിക്കുന്നു -^കെ.പി. രാമനുണ്ണി

ഫാഷിസം പുതിയ ഇന്ത്യൻചരിത്രം രചിക്കുന്നു --കെ.പി. രാമനുണ്ണി പഴയങ്ങാടി: ഭൂതകാലത്തെ വികൃതവത്കരിച്ചും ഹിന്ദുമതത്തെ വിഭവവത്കരിച്ചും ഇന്ത്യയിൽ ഫാഷിസം പുതിയ ചരിത്രം കുറിക്കുകയാണെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. വാദിഹുദ കാമ്പസിൽ അഡ്മിനിസ്േട്രഷൻ വിഭാഗത്തി​െൻറ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ച് 'ഇന്ത്യയുടെ വർത്തമാനം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാഷിസം പിടിമുറുക്കിയ ഇന്ത്യ ഇന്ന് മതവിദ്വേഷം പടർത്തുന്ന രാജ്യങ്ങളിൽ ലോകത്ത് നാലാം സ്ഥാനത്താണ്. സ്വന്തം രാജ്യത്തി​െൻറ വിഭവങ്ങൾ കോർപറേറ്റുകൾക്ക് പതിച്ചുകൊടുക്കുന്ന രാജ്യവും ഇന്ത്യയായി മാറി. ഇന്ത്യൻ ഫാഷിസത്തിനുള്ള പ്രതിബദ്ധത കോർപറേറ്റുകളോടാണ്. രാജ്യം മുടിഞ്ഞാലും പ്രകൃതിനശിച്ചാലും പോക്കറ്റുകൾ വീർപ്പിക്കുക എന്ന നയത്തിൽ മാത്രം ലക്ഷ്യമിടുന്ന കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുകയാണ് ഫാഷിസം. അവനവൻ മാത്രമായി ചുരുങ്ങുകയും അപരനെ ശത്രുവായി കാണുകയും ചെയ്യുക എന്നതാണ് ഫാഷിസത്തിേൻറതായാലും കോർപറേറ്റുകളുടേതായാലും അടിസ്ഥാന തത്വശാസ്ത്രം. ഭാരതീയതയും ഹൈന്ദവതയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇന്ത്യൻ ഫാഷിസം മതത്തി​െൻറ പേരിൽ ജനങ്ങളുടെമേൽ അടിച്ചേൽപിക്കുന്നത്. ഗോമാംസ നിരോധനത്തിലടക്കം സ്വീകരിക്കുന്ന നിലപാടുകൾ ഹിന്ദുമതത്തിനും ഭാരതീയസംസ്കാരത്തിനും അന്യമാണ്. ഗോവധ നിരോധനം, അഹിംസയുടെ പ്രചാരകനായ ഗാന്ധിജിയുടെപോലും അജണ്ടയായിരുന്നില്ല. മുസ്ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ഇന്ത്യയുടെ ഹൃദയത്തെയാണ് നൊമ്പരപ്പെടുത്തുന്നത്. ഇതിനുള്ള പരിഹാരം തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനുള്ള ഖുർആ​െൻറ അധ്യാപനം ഉൾക്കൊള്ളുകയാണെന്ന് രാമനുണ്ണി പറഞ്ഞു. വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു. മാഗസിൻ രാമനുണ്ണി പ്രകാശനം ചെയ്തു. ജമാൽ കടന്നപ്പള്ളി മാഗസിൻ ഏറ്റുവാങ്ങി. എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അമീന റാഫി മാഗസിൻ പരിചയപ്പെടുത്തി. പി.കെ. മുഹമ്മദ് സാജിദ് സംസാരിച്ചു. ഫാറൂഖ് ഉസ്മാൻ സ്വാഗതവും ഫൈസൽ മാടായി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.