വൈദ്യുതിത്തൂണിൽനിന്ന് സെറാമിക്​ കട്ട വീണ് കാറി​െൻറ ചില്ല് തകർന്നു

ചക്കരക്കല്ല്: ഓടുന്ന കാറിനു മുകളിൽ, വൈദ്യുതിത്തൂണിൽനിന്ന് കമ്പി ബന്ധിപ്പിക്കാനുപയോഗിക്കുന്ന കട്ട വീണ് ചില്ല് തകർന്നു. ചക്കരക്കല്ല് മാമ്പയിലെ മുഹമ്മദലിയുടെ മാരുതി ആൾട്ടോ കാറിനു മുകളിലാണ് കട്ട വീണത്. ചക്കരക്കല്ലിൽ നിന്ന് മൗവ്വഞ്ചേരിയിലേക്ക് കാറിൽ സഞ്ചരിക്കവേ ചക്കരക്കല്ല് ബസ്സ്റ്റാൻഡിന് സമീപത്തെ വൈദ്യുതിത്തൂണിൽ നിന്നാണ് കട്ട വീണത്. ബുധനാഴ്ച രാത്രി എട്ട് മണിക്കാന്ന് സംഭവം. ഇതുസംബന്ധിച്ച് ഇദ്ദേഹം ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.