ഓണം പച്ചക്കറി വിപണനമേള തുടങ്ങി

പെരിങ്ങോം: പെരിങ്ങോം വയക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിലുള്ള ഓണം പച്ചക്കറി വിപണനമേള പെരിങ്ങോത്ത് തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സന്മാരായ മിനി മാത്യു, ലത ഗോപി, പഞ്ചായത്തംഗം കെ. മോഹനന്‍, മെംബര്‍ സെക്രട്ടറി എം.പി. ബാബുരാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഫാത്തിമബീവി എന്നിവര്‍ സംസാരിച്ചു. മേളയില്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ വിളയിച്ച വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.