ആറളത്ത്​ വന്യജീവിവേട്ട വ്യാപകം

കേളകം: ആറളം ഫാമി​െൻറ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ വന്യജീവിവേട്ട വ്യാപകമാകുന്നതായി പരാതി. ഫാമിലെ കാർഷിക ബ്ലോക്കുകളിലും പുനരധിവാസമേഖലയിലെ ബ്ലോക്ക് ഏഴിലും പത്തിലും വ്യാപക വന്യജീവിവേട്ട നടക്കുന്നതായി ആദിവാസി സംഘടനാനേതാക്കൾ പറയുന്നു. കൊട്ടിയൂർ വനത്തി​െൻറ പരിധിയിൽവരുന്ന പ്രദേശമാണിത്. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുന്നതി​െൻറ മറവിലാണ് വേട്ട നടക്കുന്നത്. രാത്രികാലങ്ങളിൽ ഫാമിനുള്ളിൽ െപാലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ശുഷ്കമായത് വേട്ടക്കാർ മുതലെടുക്കുകയാണെന്നും ഫാമിലെ സന്നദ്ധ സംഘടനാനേതാക്കൾ പറഞ്ഞു. കാട്ടുപന്നികളും മലാനുകളുമാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്. വേട്ടമാംസം സമീപ ടൗണുകളിൽ വിൽപന നടത്തുന്നതായും സൂചനയുണ്ട്. മലാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടുപേരെ കഴിഞ്ഞദിവസം കൊട്ടിയൂർ റേഞ്ച് വനപാലകർ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.