കോൺഗ്രസുകാരനായ അധ്യാപക​െൻറ കാറിനുനേരെ അക്രമം

പാനൂർ: കോൺഗ്രസ് നേതാവായ അധ്യാപക​െൻറ വാഹനത്തിനുനേരെ അക്രമം. കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറിയും കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ചെണ്ടയാട് മാവിലേരിയിലെ തേജസ് മുകുന്ദി​െൻറ കാറിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാറി​െൻറ മുൻഭാഗത്തെ ഗ്ലാസ് തകർന്നു. ഇത് രണ്ടാം തവണയാണ് തേജസ് മുകുന്ദി​െൻറ കാറിനുനേരെ അക്രമമുണ്ടാവുന്നത്. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മുൻ മന്ത്രി കെ.പി.മോഹനൻ, കോൺഗ്രസ് നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, കെ.പി.സാജു, കെ.പി.ഹാഷിം കെ.പി.രാമചന്ദ്രൻ,സന്തോഷ് കണ്ണംെവള്ളി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അക്രമം കാട്ടിയവർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണമെന്ന് കെ.പി.മോഹനൻ ആവശ്യപ്പെട്ടു. ചെണ്ടയാട് മാവിലേരിയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തേജസ് മുകുന്ദി​െൻറ കാർ ആക്രമിച്ചതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സാജു, കെ.പി.ഹാഷിം, സി.വി.എ. ജലീൽ, രജനീഷ് കക്കോത്ത്, ജയൻ ചെണ്ടയാട്, കെ.പി. വിജീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.