യാ​ത്രക്കാരനെ കൊള്ളയടിച്ച റെയിൽവേ പൊലീസുകാർ അറസ്​റ്റിൽ

ചെന്നൈ: ചെന്നൈ സെൻട്രൽ െറയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ കൊള്ളയടിച്ച കേസിൽ െറയിൽവേ സുരക്ഷ പ്രത്യേക സേനയിലെ മൂന്ന് അംഗങ്ങൾ അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളി ഫനീന്ദ്രയെ മർദിച്ച് 1,800 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് കോൺസ്റ്റബിൾമാരായ ഹൃദയരാജ് (24), അരുൾദാസ് (28), രാമകൃഷ്ണൻ (26) എന്നിവർ അറസ്റ്റിലായത്. ജന്മനാടായ ഒഡിഷയിലേക്കു പോകുന്നതിനായി സ്റ്റേഷനിലെ കാത്തിരിപ്പു മുറിയിൽ ഇരുന്ന യാത്രക്കാരനെ പരിശോധനക്കെന്നു പറഞ്ഞു വിളിച്ചിറക്കി മർദിക്കുകയും പണം കവരുകയുമായിരുന്നു. ഇത് കണ്ടുനിന്ന മറ്റു യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ മർദനം നിർത്തിയ പൊലീസുകാർ പരിശോധനയുടെ പേരിൽ പിടിച്ചു വാങ്ങിയ പണവും മൊബൈൽ ഫോണും തിരികെ നൽകാൻ തയാറായില്ല. ഇതു സംബന്ധിച്ച് ഫനീന്ദ്ര ഉടൻ െറയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. െറയിൽവേ പൊലീസ് ഐ.ജി എ.ജി. പൊന്മാണിക്കവേലി​െൻറ ഉത്തരവിനെ തുടർന്ന് മൂന്നു പൊലീസുകാരെയും പിടികൂടി പരിശോധിച്ച് മൊബൈലും പണവും കണ്ടെടുത്തു. മൂവരെയും അറസ്റ്റ് ചെയ്യാത്തതിനുശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് പുഴൽ സെൻട്രൽ ജയിലിൽ അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.