വീ​ടു​ക​ളി​ൽ മി​ന്ന​ൽപ​രി​ശോ​ധ​ന; 30 അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി

ഇരിട്ടി: റേഷൻ കാർഡിൽ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്താൻ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ വൈ. നൗഷാദി​െൻറ നേതൃത്വത്തിൽ ജീവനക്കാർ വീടുകളിൽ മിന്നൽപരിശോധന തുടങ്ങി. മുപ്പതോളം അനർഹരെ കണ്ടെത്തി ജനറൽ വിഭാഗത്തിലേക്ക്്് മാറ്റിയതായി അധികൃതർ പറഞ്ഞു. സർക്കാറി​െൻറ പൊതുനിർദേശം ഉണ്ടായിട്ടും മുൻഗണനാ ലിസ്റ്റിൽനിന്ന് സ്വയം മാറാൻ തയാറാകാത്ത അനർഹർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.