ചെറുപുഴ ടൗണില്‍ മാലിന്യം കുന്നുകൂടുന്നു

ചെറുപുഴ: ശുചീകരണ യജ്ഞത്തി​െൻറ ഭാഗമായി ലോഡ്കണക്കിന് മാലിന്യം നീക്കി ദിവസങ്ങള്‍ കഴിയുംമുേമ്പ ചെറുപുഴ ടൗണും പരിസരവും വീണ്ടും കുപ്പത്തൊട്ടിയാവുന്നു. അധികൃതരുടെ ഇടപെടല്‍ ശക്തമായതോടെ, വ്യാപാരസ്ഥാപനങ്ങളുടെ പിന്നിലാണ് ഇപ്പോള്‍ മാലിന്യംതള്ളുന്നത്. കാര്യങ്കോട് പുഴയുടെ പുറമ്പോക്കിൽ മാലിന്യം തള്ളുന്നതിന് അവസാനമായിട്ടില്ല. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യത്തോടൊപ്പം കുപ്പികളും പ്ലാസ്റ്റിക്കും ഇങ്ങനെ നിക്ഷേപിക്കുന്നുണ്ട്. മഴ ശക്തമായതോടെ മാലിന്യം ചീഞ്ഞഴുകിയുള്ള ദുര്‍ഗന്ധം ടൗണിലെ മറ്റൊരു ദുരിതമാണ്. സംസ്‌കരണ കേന്ദ്രം ഇല്ലാത്തതിനാല്‍ ടൗണില്‍ മാലിന്യം ശേഖരിക്കാന്‍ സംവിധാനമില്ല. മിക്കവരും രാത്രിയാകുന്നതോടെ ഇവ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. മദ്യപസംഘങ്ങള്‍ വലിച്ചെറിയുന്ന കുപ്പികൾ വലിയ കൂമ്പാരമായി കാണാം. ഇവയും മഴവെള്ളത്തില്‍ ഒഴുകി പുഴയിലാണെത്തുന്നത്. പച്ചക്കറി വില്‍പന ശാലകളിലെ മാലിന്യവും മാംസവില്‍പന ശാലകളിലെ അവശിഷ്ടങ്ങളും സംസ്‌കരിക്കാൻ വഴിയില്ലാത്തത് ടൗണില്‍ കടുത്ത ദുരിതമാണുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.