കന്നിവോട്ടി​െൻറ ഒാർമക്ക്​ വൃക്ഷത്തൈ

മട്ടന്നൂർ: തെരഞ്ഞെടുപ്പിൽ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ച കന്നി വോട്ടർമാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. 683 കന്നിവോട്ടര്‍മാര്‍ക്കാണ് വൃക്ഷത്തൈ വിതരണം ചെയ്തത്. പേര, ലക്ഷ്മി തരു, നെല്ലിക്ക, ഞാവൽ, സീതപ്പഴം, മാതളം, വേപ്പ്, പ്ലാവ്, മാവ് എന്നി വൃക്ഷെത്തെകളാണ് വോട്ടോർമാർക്കായി വിതരണം ചെയ്തത്. പ്രത്യേകം തയാറാക്കിയ ചകിരി ചട്ടികളിൽ നട്ടുപിടിപ്പിച്ചാണ് തൈകൾ നൽകിയത്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതു നിരീക്ഷകൻ ഹരികിഷോർ തൈവിതരണം നിർവഹിച്ചു. വരണാധികാരികളായ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുനിൽ പാമിഡി, അസി. ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇംതിയാസ്, നഗരസഭ സെക്രട്ടറി എം.സുരേശൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.