അപകടഭീഷണിയുയർത്തി റോഡരികിൽ വൈദ്യുതി തൂണുകൾ

കേളകം: റോഡരികിലെ വൈദ്യുതി തൂണുകൾ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു. പേരാവൂര്‍ -അമ്പായത്തോട് റൂട്ടില്‍ 50തിലധികം തൂണുകളാണ് ഇത്തരത്തിലുള്ളത്. മണത്തണക്കും അയോത്തുംചാലിനും ഇടയിലുള്ള നാലു വൈദ്യുതി തൂണുകള്‍ റോഡില്‍ നിന്നും അരയടി പോലും അകലത്തിലല്ല. മാസങ്ങൾക്കു മുമ്പ് കൊട്ടിയൂരിൽ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ തട്ടി തലയറ്റ് ഒരു ബാലൻ മരിച്ചിരുന്നു. തൂണുകളില്‍ ഇടിക്കാതിരിക്കുന്നതിനു വാഹനങ്ങള്‍ വെട്ടിക്കുന്നതിനാല്‍ അപകടങ്ങളും പതിവാണ്. മണത്തണ, അമ്പായത്തോട് റോഡ് നവീകരണത്തി​െൻറ ഭാഗമായി വീതികൂട്ടിയപ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടതായിരുന്നു തൂണുകള്‍. മാസങ്ങള്‍ക്ക് മുമ്പ് കൊട്ടിയൂര്‍ പഞ്ചായത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥി വൈദ്യുതി തൂണില്‍ തലയിടിച്ചു മരിച്ചിരുന്നു. അപകടത്തിനുശേഷം ഈ ഭാഗത്തുള്ള 11 തൂണുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.