ഡോ.എ.വി. ഗോവിന്ദൻ

പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റ് (67) നിര്യാതനായി. പരേതരായ കാരാടൻ വീട്ടിൽ ഗോവിന്ദൻ നായരുടെയും അത്തിക്കൽ വീട്ടിൽ ലക്ഷ്മി അമ്മയുടെയും മകനാണ്. പയ്യന്നൂരിലെ ശ്രദ്ധ ഹോസ്പിറ്റൽ ഉടമയും അനാമയ ഹോസ്പിറ്റൽ ഡയറക്ടറുമാണ്. 24 വർഷക്കാലം കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഗവ.ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച കുടുംബാസൂത്രണ ഓഫിസർക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.വി. പ്രേമ. മക്കൾ: ഡോ. ലിഷ രാജേഷ് (ഗൈനക്കോളജിസ്റ്റ്, കെ.എം.സി.ടി മെഡിക്കൽ കോളജ്, മുക്കം), ഡോ. പ്രേം ലാൽ (ന്യൂറോ സർജൻ, പരിയാരം മെഡിക്കൽ കോളജ്), ഡോ. ഷീമ (ഗൈനക്കോളജിസ്റ്റ്, മസ്കത്ത്). മരുമക്കൾ: ഡോ.ടി.വി. രാജേഷ് (പീഡിയാട്രീഷ്യൻ മെഡിക്കൽ കോളജ്, കോഴിക്കോട്), ഡോ. സ്മിജ (ഫിസിഷ്യൻ, ഗവ.താലൂക്ക് ആശുപത്രി, തൃക്കരിപ്പൂർ), ഡോ. രഞ്ജിത്ത് (ഓർത്തോപീഡിഷ്യൻ, മസ്കത്ത്). സഹോദരങ്ങൾ: എ.വി. യശോദ (റിട്ട. അധ്യാപിക, ഏഴിലോട്), രാമകൃഷ്ണൻ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ്, തൃച്ചംബരം), അച്യുതൻ (ലക്ഷ്മി ഫാർമ ഏജൻസീസ്, ഏഴിലോട്), ഡോ. പുരുഷോത്തമൻ (റീജനൽ മാനേജർ, ഇന്ത്യൻ ഓവർസിസ് ബാങ്ക്, ചെന്നൈ), ശോഭ (ഫിഷറീസ് വകുപ്പ്, പെരിയ), ഡോ. എ.വി. രാംദാസ് (ഡെപ്യൂട്ടി ഡി.എം.ഒ, കാഞ്ഞങ്ങാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.