​േപ്രാജക്​ട്​ അസി. നിയമനം

തലശ്ശേരി: ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒാഫിസിലേക്ക് േപ്രാജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദവും കമ്പ്യൂട്ടർ, അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പരിജ്ഞാനവുമാണ് യോഗ്യത. പ്രതിമാസശമ്പളം 18,000 രൂപയാണ്. അപേക്ഷാഫോറം തലശ്ശേരിയിലെ ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒാഫിസിൽ ലഭിക്കും. അപേക്ഷാഫോറം തപാലിൽ ലഭിക്കാൻ 10 രൂപയുടെ സ്റ്റാെമ്പാട്ടിച്ച കവർ സഹിതം ആവശ്യപ്പെടണം. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31ന് മുമ്പായി ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.