ശീട്ടുകളി; ഏഴംഗസംഘം പിടിയിൽ

കണ്ണൂർ സിറ്റി: സിറ്റി മക്കാനി ക്ലബിൽ പണംവെച്ച് ശീട്ട് കളിക്കുകയായിരുന്ന ഏഴുപേരെ പൊലീസ് പിടികൂടി. ഇവരുടെ കൈയിൽനിന്ന് 1.14 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി സി.ഐ കെ.വി. പ്രമോദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. ആയിക്കര സ്വദേശി അബ്ദുൽസത്താർ, തയ്യിൽസ്വദേശി ഹമീദ്, വളപട്ടണം സ്വദേശി മുഹമ്മദ് അഷ്‌റഫ്, ഹമീദ്, പാപ്പിനിശ്ശേരി സ്വദേശി ഇൻതിയാസ്, എളയാവൂർ സ്വദേശി മെഹബൂബ്, മൻസൂർ തുടങ്ങിയവരെയാണ് അറസ്റ്റ്ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.