കല്യാട്​ സംഘർഷം: ഏഴ്​ കോൺഗ്രസ്​ പ്രവർത്തകരെ അറസ്​റ്റ്​ചെയ്​തു

ഇരിക്കൂർ: കഴിഞ്ഞദിവസം രാത്രി കല്യാട് ആറാട്ട് അമ്പലത്തറക്ക് സമീപത്തുണ്ടായ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകരെ ഇരിക്കൂർ എസ്.െഎ പ്രദീപ് അറസ്റ്റ്ചെയ്തു. സംഘർഷത്തിനിടെ അടിപിടിയുണ്ടാക്കിയ അഞ്ചുപേരെയും പ്രകടനം നടത്തിയ രണ്ടുപേരെയുമാണ് അറസ്റ്റ്ചെയ്തത്. കുഞ്ഞിക്കണ്ണൻ, ബി. ആനന്ദബാബു, വിപിനേഷ്, അനുരാഗ്, അനീഷ്, വിജേഷ് എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പ്രതികളെ ജാമ്യത്തിൽവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.