സി.പി.എം പ്രവർത്തകരെയും സന്ദർശിക്കണം കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലിക്ക്​ തലശ്ശേരിയിൽനിന്ന്​ രണ്ടു​ തുറന്ന കത്തുകൾ

തലശ്ശേരി: കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് തലശ്ശേരിയിൽനിന്ന് രണ്ടു തുറന്ന കത്തുകൾ. കേരളത്തിൽ ആർ.എസ്.എസുകാർ നടത്തുന്ന നിഷ്ഠുരമായ ആക്രമണത്തി​െൻറ ഭീകരത തുറന്നുകാട്ടി എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് കൊടക്കളത്തെ എ.കെ. രമ്യയും വീട്ടിൽ സ്വസ്ഥമായി കഴിയാൻ ഇനിയെങ്കിലും അനുവദിക്കുമോ എന്ന ചോദ്യവുമായി തലശ്ശരി നഗരസഭ കൗൺസിലറും റിട്ട. പ്രധാനാധ്യാപകനുമായ ടെമ്പിൾഗേറ്റ് ശ്രീരാഗിൽ എം.കെ. വിജയനുമാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് തുറന്നകത്തെഴുതിയത്. ആർ.എസ്.എസുകാർ നടത്തിയ ക്രൂരത നേരിട്ടുകാണാൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജീവച്ഛവമായി കിടക്കുന്ന ഭർത്താവ് ശ്രീജനെ കൂടി കാണാൻ താങ്കൾ സമയം കണ്ടെത്തുമോയെന്ന് എ.കെ. രമ്യ കത്തിൽ ചോദിക്കുന്നു. 'ആർ.എസ്.എസ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ 7434 നമ്പർ മുറിയിൽ ചികിത്സയിൽ കഴിയുകയാണ് എ​െൻറ ഭർത്താവ് കുണ്ടാഞ്ചേരി ശ്രീജൻ. കഴിഞ്ഞ 33 ദിവസമായി എഴുന്നേറ്റ് നടക്കാൻപോലും വയ്യാതെ ഒരേ കിടപ്പിലാണ്. ഇനി പഴയതുപോലെ ജോലിചെയ്യാനും കുടുംബംപുലർത്താനും സാധിക്കാത്തനിലയിൽ എ​െൻറ ഭർത്താവിനെ ശയ്യാവലംബിയാക്കി മാറ്റിയത് ആർ.എസ്.എസ്--ബി.ജെ.പി ആക്രമിസംഘമാണ്. കണ്ണൂർ ജില്ലയിലെ എരഞ്ഞോളി കൊടക്കളത്താണ് ഞങ്ങളുടെ വീട്. ഓട്ടോൈഡ്രവറും സി.പി.എം പ്രവർത്തകനുമാണ് ശ്രീജൻ. 2017 ജൂലൈ മൂന്നിന് 2.15ന് പൊന്ന്യം നായനാർറോഡിലെ ഓട്ടോസ്റ്റാൻഡിൽ യാത്രക്കാരെയും പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് പൊടുന്നനെ ഒരുസംഘം ആർ.എസ്.എസുകാർ വാഹനംവളഞ്ഞ് ശരീരമാസകലം വെട്ടിപ്പിളർന്നത്. തലക്കും ഇരുകൈകാലുകൾക്കും വയറിനും നെഞ്ചിനുമെല്ലാം കുത്തേറ്റു. വലതുകാലും ഇടതുകൈയും അറ്റുതൂങ്ങിയ നിലയിലായിരുന്നു. മാരകമായ 27 മുറിവുകളും ചെറിയ 22 മുറിവും ശരീരത്തിലുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മരിച്ചെന്ന് കരുതിയാണ് ആക്രമികൾ എ​െൻറ ഭർത്താവിനെ റോഡരികിൽ ഉപേക്ഷിച്ചുപോയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ മാത്രമാണ് ജീവനെങ്കിലും ബാക്കിയായത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആദ്യത്തെ രണ്ടു ദിവസം രണ്ടു ഘട്ടമായി 26 മണിക്കൂർ ശസ്ത്രക്രിയ നടത്തി. വെട്ടേറ്റ് മുറിഞ്ഞ എല്ലുകളും ശരീരഭാഗങ്ങളും കൂട്ടിയോജിപ്പിക്കാൻ നാലു തവണയായി വീണ്ടും ശസ്ത്രക്രിയയുണ്ടായി. ഇനിയും ശസ്ത്രക്രിയ ആവശ്യമാണ്. ജീവൻ ബാക്കിയുണ്ടെങ്കിലും ഇനി ജോലിചെയ്ത് കുടുംബംപുലർത്താൻ സാധിക്കുമോ എന്ന ആശങ്കയിലാണ് ഞങ്ങളെല്ലാം. ഇങ്ങനെ കൊല്ലാക്കൊലചെയ്യാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്? 11 വയസ്സുകാരനായ മകന് അവ​െൻറ സ്നേഹധനനായ അച്ഛനെയും ഞങ്ങളുടെ കുടുംബനാഥനെയും ഇല്ലാതാക്കാനാണ് താങ്കളുടെ സംഘടനയിൽപെട്ടവർ ശ്രമിച്ചത്. ആർ.എസ്.എസ് കണ്ണൂർ ജില്ല നേതൃത്വം ആസൂത്രണംചെയ്ത് നടത്തിയ കൃത്യമാണിത്. ഇന്നുവരെ ഒരു കേസിലും പ്രതിയായ വ്യക്തിയായിരുന്നില്ല ശ്രീജൻ. ഇതിനുമുമ്പ് രണ്ടുതവണ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ ഇന്നുവരെ താങ്കളുടെ പാർട്ടിക്കാൻ തയാറായിട്ടില്ല. സമാധാനം നിലനിൽക്കുമ്പോഴാണ് ശ്രീജനെ വെട്ടിനുറുക്കി കൊല്ലാൻ ശ്രമിച്ചത്. താങ്കൾ കേരളത്തിലെത്തി കൊല്ലപ്പെട്ട ആർ.എസ്.എസുകാര​െൻറ വീടും മറ്റും സന്ദർശിക്കുന്നതായി കേട്ടു. രാജ്യത്തി​െൻറ മന്ത്രിയാണ് താങ്കളെന്നകാര്യം പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് കുണ്ടാഞ്ചേരി ശ്രീജനെ കാണാനും ആക്രമികളായ ആർ.എസ്.എസുകാരെ തള്ളിപ്പറയാനും തായാറാകുമോ' എന്ന് ചോദിച്ചാണ് എ.കെ. രമ്യ തുറന്നകത്ത് അവസാനിപ്പിക്കുന്നത്. വീട്ടിൽ സ്വസ്ഥമായി കഴിയാൻ ഇനിയെങ്കിലും അനുവദിക്കുമോ എന്ന ചോദ്യവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് തലശ്ശരി നഗരസഭ കൗൺസിലറും റിട്ട. പ്രധാനാധ്യാപകനുമായ ടെമ്പിൾഗേറ്റ് ശ്രീരാഗിൽ എം.കെ. വിജയനും തുറന്ന കത്തെഴുതിയത്. ടെമ്പിൾഗേറ്റ് പുതിയറോഡിലെ ത​െൻറ വീട് രണ്ടു തവണയായി ആർ.എസ്.എസുകാർ ആക്രമിച്ച് നാശമുണ്ടാക്കിയതായി കത്തിൽ പറയുന്നു. തുടർച്ചയായി ഇങ്ങനെ ആക്രമിക്കപ്പെടാൻ എന്തു തെറ്റാണ് ചെയ്തത്? കോടിയേരി ഓണിയൻ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനായ താൻ നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീടിന് നേരെ തിരിഞ്ഞത്. ആദ്യത്തെ വീടാക്രമണത്തിൽ വാതിലുകളും ജനൽചില്ലുകളും ഉൾപ്പെടെ സകലതും വെട്ടിയും കുത്തിയും പൊളിച്ചു. വീട്ടിനുള്ളിൽ കിടന്നുറങ്ങാൻപോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. ഏപ്രിൽ 17ന് രാത്രി വീണ്ടും വീടിന് കല്ലേറുണ്ടായി. ആർ.എസ്.എസ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തി​െൻറ ഫലമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. താങ്കളുടെ സംഘടനയിൽപെട്ടവരാണ് ഇത്രമാത്രം ഹീനമായ ആക്രമണം നടത്തിയത്. 78 വയസ്സുകാരനായ ഞാൻ ഏതെങ്കിലും ക്രിമിനൽ കേസിലോ തർക്കപ്രശ്നത്തിലോ ഉൾപ്പെട്ട ആളല്ല. പെൻഷനേഴ്സ് യൂനിയൻ, സീനിയർ സിറ്റിസൺസ്ഫോറം, െറസിഡൻറ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെയും ജഗന്നാഥ ക്ഷേത്രത്തി​െൻറയും പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. നഗരസഭ കൗൺസിലറെന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിക്കുമെന്നല്ലാതെ സജീവ രാഷ്ട്രീയപ്രവർത്തകൻപോലുമല്ല. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. എന്നിട്ടും തുടർച്ചയായി വീടാക്രമിക്കുന്നത് എന്തിനാണെന്ന് കേന്ദ്രമന്ത്രിക്ക് നൽകുന്ന തുറന്നകത്തിൽ അദ്ദേഹം ചോദിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.