സെലസ്​റ്റിയ ^2017 പ്രവർത്തനകലണ്ടർ പ്രകാശനം

സെലസ്റ്റിയ -2017 പ്രവർത്തനകലണ്ടർ പ്രകാശനം കല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി - സെലസ്റ്റിയ -2017 പ്രവർത്തനകലണ്ടർ പ്രകാശനം മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ടി.വി. രാജേഷ് എം.എൽ.എ പ്രകാശനംചെയ്തു. കലണ്ടർ മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി ഹെഡ്മാസ്റ്റർ ടി.വി. ചന്ദ്രൻ ഏറ്റുവാങ്ങി. മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വെള്ളൂർ ഗംഗാധരൻ അധ്യക്ഷതവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടറി പി.വി. പ്രസാദ് മാസ്റ്റർ, കെ.കെ. ഗീതാമണി, ഇ.കെ. സത്യഭാമ, കൃഷ്ണകുമാർ, പി. നാരായണൻകുട്ടി, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.