മഴയും ​തകർന്ന റോഡും; ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത്​ പതിവായി

കണ്ണൂർ: തകർന്നറോഡുകൾ നനഞ്ഞ് കുതിരുകകൂടി ചെയ്യുന്നതോടെ ഇരുചക്രവാഹനക്കാർ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഇതോടൊപ്പം വലിയ വാഹനങ്ങളുടെ അമിതവേഗതകൂടി ഇരുചക്രവാഹന യാത്രക്കാരുടെ ജീവനെടുക്കുകയാണ്. ഒരാഴ്ചക്കിടെ രണ്ടു ജീവനുകളാണ് നഗരത്തിലെ റോഡിൽ പൊലിഞ്ഞത്. റോഡിൽ തെന്നിയും കുണ്ടുകളിൽ പതിച്ചും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. മഴയിൽ ഒാടുേമ്പാൾ കണ്ണുനനയാതിരിക്കാൻ തല വെട്ടിക്കുന്നതും കുനിഞ്ഞു വാഹനമോടിക്കുന്നതും അപകടം വർധിപ്പിക്കുന്നു. റോഡിലെ ചതിക്കുഴികളിൽപെടുേമ്പാൾ യാത്രികർക്ക് അപകടം പറ്റുന്നതോടൊപ്പം വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുകയാണ്. റോഡുകളിൽ കുഴി ഇല്ലെങ്കിൽപോലും തെന്നി സംഭവിക്കുന്ന അപകടങ്ങളാണ് മഴക്കാലത്ത് കൂടുതൽ. കഴിഞ്ഞദിവസം നഗരത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ പെെട്ടന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കാർ നിർത്താനായതിനാൽ അപകടമൊഴിവായി. മഴപെയ്യുന്ന സമയത്ത് വേഗത്തിൽ വീടണയാനുള്ള വ്യഗ്രതയും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. ഇതൊഴിവാക്കാൻ റോഡിൽ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.