മലബാർ സിമൻറ്​സ്​ അഴിമതിക്കേസ്:​ എൻഫോഴ്​സ്​മെൻറ്​ റെയ്​ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തി

മലബാർ സിമൻറ്സ് അഴിമതിക്കേസ്: എൻഫോഴ്സ്മ​െൻറ് റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തി കോഴിക്കോട്: മലബാർ സിമൻറ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മ​െൻറ് നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണ​െൻറ പാലക്കാട് ഡി.പി.ഒ റോഡിലുള്ള വീട്, കുന്നത്തൂർ മേട്ടിലെ ഒാഫിസ്, ബിനാമി ഡാനിഷ് വി. ചാക്കോയുടെ വീട്, ചാർേട്ടഡ് അക്കൗണ്ടൻറി​െൻറ ഒാഫിസ് എന്നീ സ്ഥലങ്ങളിലാണ് എൻഫോഴ്സ്മ​െൻറ് നാലു ടീമുകളായി പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവിധ രേഖകൾ ലഭിച്ചു. ഇതിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളുണ്ടെന്ന് എൻഫോഴ്സ്മ​െൻറ് അധികൃതർ പറഞ്ഞു. സാമ്പത്തിക ക്രമക്കേടിലൂെട നേടിയ പണമുപയോഗിച്ച് നടത്തിയ ഇടപാടുകളും നിക്ഷേപങ്ങളുമടങ്ങിയ വിവരങ്ങളെല്ലാം റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിലൂെട നേടിയ പണം വിവിധ സ്ഥാപനങ്ങൾ വഴി കൈമാറിപ്പോയിട്ടുണ്ട്. റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ തുടർനടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മ​െൻറ് അധികൃതർ പറഞ്ഞു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള എൻഫോഴ്സ്മ​െൻറ് കോഴിക്കോട് ഉപകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വി. പ്രവീണി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കേരള സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള മലബാർ സിമൻറ്സിൽ 2004–2008 കാലഘട്ടത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചാണ് എൻേഫാഴ്സ്മ​െൻറ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.