ചട്ടഞ്ചാലിൽ കൊതുകുവളർത്തുകേന്ദ്രം പൊലീസ്​ വക; 14 പേർക്ക്​ ​െഡങ്കിപ്പനി

കാസർകോട്: ചട്ടഞ്ചാൽ ടൗണിൽ പൊലീസ് കൂട്ടിയിട്ടവാഹനങ്ങൾ കൊതുകുവളർത്തുകേന്ദ്രമായതിനെ തുടർന്ന് പ്രദേശത്ത് െഡങ്കിപ്പനി വ്യാപിക്കുന്നു. ഇൗ സാഹചര്യത്തിൽ കൂട്ടയിട്ടവാഹനങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടഞ്ചാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസർ ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി. രണ്ടു മാസത്തിനകം ചട്ടഞ്ചാൽ ടൗണിൽ മാത്രം 14 പേർ െഡങ്കിപ്പനി ബാധിച്ച് ചികിത്സതേടിയതായാണ് വിവരം. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ െഡങ്കിപ്പനി ലക്ഷണങ്ങൾ കണ്ടവരെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് അയക്കുകയായിരുന്നു. ഇതിൽ മൂന്നുപേർ ടൗണിലെ വ്യാപാരികളാണ്. രോഗം മൂർച്ഛിച്ച് ടൗണിലെ ഹോട്ടൽ വ്യാപാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ചട്ടഞ്ചാൽ ജങ്ഷന് സമീപം ദേശീയപാതക്കരികിലായി രണ്ട് ഏക്കറോളം സ്ഥലത്ത് പൊലീസ് കൂട്ടിയിട്ട വാഹനങ്ങൾക്കകത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. പ്രദേശത്ത് ഡെങ്കിപ്പനി കണ്ടെത്തിയതിനാൽ രോഗം പരത്തുന്ന ഇൗഡിസ് ഇൗജിപ്തി കൊതുകുകൾ പെരുകാൻ ഇടയുള്ള വാഹനങ്ങളുടെ കൂട്ടം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ ഒാഫിസർ ഡോ. സി.എം. കായിഞ്ഞി ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.