പോളിങ്​ ഉദ്യോഗസ്ഥരെ നിയമിച്ചു

കണ്ണൂർ: ആഗസ്റ്റ് എട്ടിന് നടക്കുന്ന മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പി​െൻറ പോളിങ് ജോലികൾക്ക് ആവശ്യമായ ജീവനക്കാരെ വെബ് അധിഷ്ഠിത സാങ്കേതികവിദ്യയായ ഇ--േഡ്രാപ് വഴി െതരഞ്ഞെടുത്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 35 ബൂത്തുകൾക്ക് ആവശ്യമായ 35 പ്രിസൈഡിങ് ഓഫിസർ, 35 ഫസ്റ്റ് പോളിങ് ഓഫിസർ, 70 പോളിങ് ഓഫിസർ എന്നിങ്ങനെയാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. തലശ്ശേരി നഗരസഭയിലെയും ഇരിട്ടി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിലെയും സംസ്ഥാന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ളത്. മട്ടന്നൂർ നഗരസഭാ പരിധിയിൽവരുന്ന ജീവനക്കാരെ പോളിങ് ജോലികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.