ഒാ​േട്ടാറിക്ഷ കത്തിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കാസർകോട്: ആദൂര്‍ ബള്ളൂർ ശാന്തിഗിരിയിലെ ഗോപാല​െൻറ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബള്ളൂര്‍ കാപ്പിക്കാട്ടെ ദിനേശ് (27), നാട്ടക്കല്‍ നൂജയിലെ പ്രദീപ് (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ കത്തിച്ച നിലയില്‍ കണ്ടത്. നേരത്തേ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്ന ദിനേശ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഓട്ടോ കത്തിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. സംഭവത്തിൽ മറ്റു രണ്ട് പ്രതികൾ കൂടി ഉള്‍പ്പെട്ടതായാണ് പൊലീസിനു ലഭിച്ച വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.