ഇ.സി.ജി ടെക്‌നീഷ്യൻ ഒഴിവ്

പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ (പരിയാരം മെഡിക്കൽ കോളജ്) ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ഡയറക്ടറുടെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂ മുഖാന്തിരമാണ് നിയമനം. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.സി അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് കഴിഞ്ഞ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ (ഡി.സി.വി.ടി) സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്‌സ് പാസായശേഷം ഇ.സി.ജി/ടി.എം.ടി ടെക്‌നീഷ്യൻ തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. ഇവരുടെ അഭാവത്തിൽ ബാച്ചിലർ ഓഫ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി കഴിഞ്ഞവരെയും പരിഗണിക്കും. കേരള സർവിസ് ചട്ടമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇൻറർവ്യൂ ദിവസം രാവിലെ 10ന് പരിയാരം മെഡിക്കൽ കോളജിലെ എച്ച്.ആർ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.