ഭരണപരാജയം മറച്ചു​വെക്കാന്‍ മുഖ്യമന്ത്രി മാടമ്പിചമയുന്നു- ^കെ. സുരേന്ദ്രന്‍

ഭരണപരാജയം മറച്ചുവെക്കാന്‍ മുഖ്യമന്ത്രി മാടമ്പിചമയുന്നു- -കെ. സുരേന്ദ്രന്‍ കാസര്‍കോട്: ഭരണപരാജയം മറച്ചുെവക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാടമ്പിചമയുകയാണന്ന് െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. മെഡിക്കൽ കോളജ് വിവാദം സി.ബി.ഐ അന്വേഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറി​െൻറ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനം കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ് എന്ന ചിന്തപോലും പിണറായിക്കുണ്ടായില്ല. ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ കൈച്ചാക്കുമായി റേഷന്‍കടകളില്‍ പോയി അരി വാങ്ങിയിരുന്നിടത്ത്, ഇന്ന് ട്രൗസറി‍​െൻറ പോക്കറ്റില്‍ ഇട്ടുകൊണ്ടുപോകാനുള്ള അരിപോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വാഹകസമിതി അംഗങ്ങളായ അഡ്വ. എം.സി. ജോസ്, പി.എ. അഷ്റഫലി, ബാലകൃഷ്ണ വോര്‍കുഡലു എന്നിവര്‍ സംസാരിച്ചു. ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസല്‍, കെ.കെ. രാജേന്ദ്രന്‍, പി.ജി. ദേവ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, വി.ആര്‍. വിദ്യാസാഗര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി. ജെയിംസ്‌, കെ.പി. പ്രകാശന്‍, ടോമി പ്ലാചേരി, ഗീത കൃഷ്ണന്‍, കെ.വി. സുധാകരന്‍, എം.സി. പ്രഭാകരന്‍, ഹരീഷ് പി. നായര്‍, സോമശേഖര, ബ്ലോക്ക് പ്രസിഡൻറുമാര്‍, ഭാരവാഹികള്‍, മണ്ഡലം പ്രസിഡൻറുമാര്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.സി.സി ജനറല്‍സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതവും മാമുനി വിജയന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.